കാസര്‍ഗോഡ്: പാചകവാതകവില വര്‍ധനയ്ക്കെതിരേ ഓള് കേരള കാറ്ററിംഗ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ കാസര്‍ഗോഡ് ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പി. ജോയ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രമേന്‍ പാവൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനം കമ്മിറ്റി അംഗം പി. മൂസ, കെഎച്ച്ആര്‍എ സംസ്ഥാന സെക്രട്ടറി നാരായണ പൂജാരി, ബേക്കേഴ്സ് അസോസിയേഷന് കമ്മിറ്റിയംഗം ഖലീല്‍ കുമ്പള, മനോജ് മടിക്കൈ, എം.എസ്. അഷറഫ്, കമലാസനന് സൗപര്‍ണിക, ബി.എ. ബഷീര്‍, ജിബിന്‍ വെള്ളരിക്കുണ്ട്, നൗഷാദ് ലൈഫ്, കബീര്‍ നൗറ, ആഷി ഹനീഫ്, ജില്ലാ സെക്രട്ടറി സാദിഖ് ബെസ്റ്റ്, ട്രഷറര്‍ ആല്ബിന് സ്റ്റീഫന്‍ എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റിയുടെ നിവേദനം രാജ്മോഹന്‍ ഉണ്ണിത്താന് എംപിയെ ഏല്‍പ്പിച്ചു.